2014 ഒക്‌ടോബർ 20, തിങ്കളാഴ്‌ച

Saturday ഈവെനിംഗ്.

ഭാര്യ പറഞ്ഞു നമ്മുക്ക് ഇന്ന് ഡിന്നർ വെളിയിൽ ആാക്കം. ജോലി  ചെയ്തു  മടുത്തു.
വെറുതെ  ന്യായം പറയാൻ പോയാൽ അവൾ ചിലപ്പോൾ രാക്ഷസി  ആകും .

ഞാൻ  പറഞ്ഞു  ഓക്കേ.

മനസ്സിൽ കൂടിയപ്പോൾ ഒരു ചിന്ത പോയീ .
750 രൂപയോളം പോകും.
പോട്ട്   പുല്ല്.  സമാധാനം ആണു വലുത്.

 മക്കൾ ഹാപ്പി .
ഇളയവൾ പറഞ്ഞു KFC ഇൽ പോകാം. ദാണ്ടെ പോയീ 1500.
ഭാഗ്യം മൂത്തവൾ ഇടപെട്ടു. അവൾ പറഞ്ഞു  നിന്റെ  ഒരു KFC.
ഹാവൂ രക്ഷപെട്ടു. പക്ഷെ ആ ഭാഗ്യം അധികം നീന്ടില്ല.
 
വൈദ്യരുടെ ഹോട്ടലിൽ പോയീ മീൻ തട്ടാം, മൂത്തവൾ മൊഴിഞ്ഞു.  
പെട്രോൾ + മീൻ + ചപ്പാത്തി + പൊറോട്ട  = 1500 Rs  + ചങ്ങനാചെരിയിൽ നിന്ന് ജ്യൂസ്‌ ഉം അനോതെർ 200.

ഞാൻ വെറുതെ ഒരു അഭിപ്രായം പറഞ്ഞു.

ഇവിടെ എവിടെയെങ്കിലും പോരെ.

മനസ്സിൽ പറഞ്ഞു സമ്മതിച്ചാൽ Rs 500 ഇൽ  തീരും.

രണ്ടു ധീഷണ കണ്ണുകൾ  എന്നെ ഫോളോ ചെയ്തു.

എന്നിട്ട് ഒരു  കാച്ച്. വല്ലപ്പോഴും കുട്ടികൾ പറഞ്ഞത് കേട്ടാൽ എന്നാ.  

ഞാൻ ഒരു അഭിപ്രായം പറഞ്ഞിട്ട് വര്ഷം കുറെ ആയീ. പുറത്തു പറഞ്ഞില്ല. മനസ്സിൽ പറഞ്ഞു.

വൈദ്യരുടെ ഹോട്ടലിൽ പോകാം. ഒത്തിരി നാളായീ പോയിട്ട് . വരുന്ന വഴിക്ക് ജീൻസ് + ടോപും ഒന്ന് നോക്കണം.  
ഒത്തിരി നാളായീ പോയിട്ട് എന്ന്  കേട്ടാൽ തോന്നും  വൈദ്യര് അവളുടെ അമ്മാവൻ ആണെന്ന്.

ഇപ്പോൾ സംഗതിയുടെ കിടപ്പ് മനസ്സിൽ ആയീ.  ജീൻസ് + ടോപ്പ്  ആണ് വില്ലൻ.  
രൂപാ 2500 ഇൽ പോലും തീരില്ല.

സമയം 11:00pm.
ഞാൻ ചുമ്മാ ATM receipt ലേക്ക് നോക്കി.
വിത്ട്രാവൽ   5000.
പേഴ്സ് തുറന്നു നോക്കി
അഞ്ഞൂറിന്റെ ഒരു നോട്ടു ചുരുണ്ട് ഇരിക്കുന്നു.

 അപ്പോൾ ബെഡ് റൂമിൽ നിന്ന്  സന്തോഷതിനെറെ ശബ്ദങ്ങൾ കേള്ക്കാം. കൂടെ ഒരു അമ്മിട്ടും .

നാളെ  ഒരു അഞ്ഞൂര് രൂപാ വേണം. കിച്ചുവിനെ സ്കൂളിൽ വിടുന്ന ഓട്ടോ ഡ്രൈവർക്ക് കൊടുക്കാന.
 അഞ്ഞൂര് മതി. അഞ്ഞൂര് ഞാൻ ഇട്ടോളം .

ഞാൻ പുറത്തേക്ക്  നോക്കി . ഒരു കുളിര് കാറ്റു എന്നെ തലോടി പോയീ. അഞ്ഞൂര് അവൾ ഇടമെന്നു. 

2014 ഒക്‌ടോബർ 19, ഞായറാഴ്‌ച

ഈഗോ

കല്യാണം കഴിഞ്ഞു ആദ്യ രാത്രിയിൽ ഭർത്താവു ഭാര്യയോട്‌ .

നീ പോയീ കതകിന്റെ കുറ്റി ഇട് .
ഭാര്യ :  ആദ്യ  ദിവസം തന്നെ എന്നെ ഭരിക്കെണ്ട. നിങ്ങൾ പോയീ  കുറ്റി ഇട്.

ഭർത്താവു: നീ ഇട് .
ഭാര്യ :  നിങ്ങൾ ഇട് .

ഭർത്താവു : ശരി  ആര്  സംസാരിക്കുന്നുവോ  അവർ കുറ്റി ഇടണം .
ഭാര്യ : ശരി .

ആരും സംസാരിച്ചില്ല. സംസാരിച്ചാൽ കുറ്റി ഇടണം .

കള്ളന്മാർ വന്നു . കതകു   തുറന്നിരിക്കുന്നത് കണ്ടു.
വിലപിടുപ്പുള്ളത് എല്ലാം കൊണ്ടുപോയീ . വിലപിടുപ്പില്ലാത്തത് (ഭാര്യയേയും  ഭർത്താവിനെയും ) വച്ചിട്ട് പോയീ .

ആരും സംസാരിച്ചില്ല. സംസാരിച്ചാൽ കുറ്റി ഇടണം .

 കതകു തുറന്നിരികുന്നത് കണ്ടു പോലീസ് വന്നു .
കാരണം അന്വേഷിച്ചു . അവർ ഒന്നും പറയുന്നില്ല എന്ന് കണ്ടു ഭർതവിനിട്ടു  ഒന്ന് കൊടുത്തു .

അപ്പോൾ ഭാര്യ: നിങ്ങൾ എന്തിനാണ് അങ്ങേരെ തല്ലിയത് .

അപ്പോൾ ഭർത്താവു : നീ പോയീ കുട്ടി ഇട്.

പ്രസംഗത്തിലെ കഥ.

ഒരു കുട്ടി സ്കൂളിൽ ലേറ്റ്  ആയിട്ട് വന്നു .

 സർ  ചോദിച്ചു  : എന്താ ലേറ്റ് ആയതു .

കുട്ടി : സർ അച്ചനും അമ്മയും  ഭയങ്കര വഴക്കായിരുന്നു .

സർ : അതിനു നീ ലേറ്റ് ആയതു എന്തിനാണ്?.

കുട്ടി. സർ അച്ചന്റെ കയ്യിൽ എൻന്റെ  ഒരു ചെരുപ്പും  അമ്മയുടെ കയ്യിൽ  മറ്റെ  ചെരുപ്പും ആയിരുന്നു .

സർ : ഓക്കേ . മനസിൽ ആയീ ക്ലാസ്സിൽ കേറിക്കോ.